logo

About

ശ്രീ കാളി ചാത്തൻ മടപ്പുരയിലേക്ക് സ്വാഗതം

കലിയുഗ കഷ്ടതകളിൽ ഉഴറുന്ന ജീവിതങ്ങൾക്ക് പ്രത്യാശയുടെ ഊഷ്മള പ്രകാശം നൽകുന്ന ക്ഷേത്രം ശ്രീ കാളി ചാത്തൻ മടപ്പുര.
തൃശ്ശൂർ ജില്ലയിൽ, അന്തിക്കാടിനടുത്ത് പടിയം ഗ്രാമത്തിൽ കുടികൊള്ളുന്ന ദേവാലയമാണ് ശ്രീ കാളി ചാത്തൻ മടപ്പുര.
കാലകാലനായ ശ്രീ പരമേശ്വരന്റെ അംശജാതരായ ഉഗ്രമൂർത്തികളും ക്ഷിപ്രപ്രസാദികളും ആയ ശ്രീ ഭദ്രകാളിയെയും പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയേയും തുല്ല്യ പ്രാധാന്യത്തിൽ കുടി വച്ച് ആരാധിച്ചു വരുന്ന മച്ചകത്തെ മഹാപീഠം.
നൂറ്റാണ്ടുകളുടെ പഴമകളിൽ ഈ മഹാശക്തികളെ ഉള്ളറിഞ്ഞ് ഉപാസിച്ചുണർത്തിയ ഗുരുഭൂതന്മാരുടെ പ്രതിഷ്ടാസങ്കൽപ്പങ്ങൾ കാലത്തിന്റെയും ഭക്തമനസ്സുകളുടെയും വിദൂരതകളിലേക്ക് പ്രകാശം ചൊരിഞ്ഞ് നിലകൊള്ളുന്നു.
ഉണ്ണിഇക്കോരകുട്ടി മുത്തപ്പനും ആദ്ദേഹത്തിന്റെ ആത്മ മിത്രമായിരുന്ന വരിക്കാശ്ശേരി തമ്പുരാനും ഒന്നിച്ച് അനുഗ്രഹ വർഷമരുളുന്ന അപ്പൂർവ്വ പുണ്ണ്യസങ്കേതം.
ഉപദേവതാ സ്ഥാനം അലങ്കരിക്കുന്നതും ഉഗ്രപ്രഭാവമുള്ള ഭക്തവാത്സല്ല്യമുള്ള മൂർത്തി ചൈതന്യങ്ങളാണ്. വിഷ്ണുമായ സ്വാമിയുടെ ആജ്ഞാനുവർത്തികളും മായ 390 കുട്ടിച്ചാത്തന്മാർ.
ക്ഷണമാത്രയിൽ ദുഷ്ടനിഗ്രഹവും ശത്രു വിനാശവും വരുത്തുന്ന വീരഭദ്ര സ്വാമി. ദുരിതക്കടലിൽ നിന്നും ഭക്തരെ നിമിഷാർദ്ധത്തിൽ കരകയറ്റുന്ന കരിംകുട്ടി സ്വാമി.
കല്ലടിക്കോടൻ മാന്ത്രിക സമ്പ്രദായത്തിലെ മഹാശക്തിസ്വരൂപിണിയും വത്സല്ല്യവാരിധിയും ആയ കരിനീലിയമ്മ. ഒപ്പം ശിവപാർവ്വതി ഭാവത്തിലുള്ള മലങ്കുറവനും മലങ്കുറത്തിയും. ഭക്തരുടെ സങ്കടങ്ങൾക്ക് അര നിമിഷം കൊണ്ട് അറുതി വരുത്തുന്ന മലവാര സമ്പ്രദായത്തിലെ ചെംഗുരുതി കരിം കുരുതിയും കലശ പൂജയും ആവാഹനവും ഉൾപ്പടെയുള്ള ക്ഷിപ്രഫലദായക കർമ്മങ്ങൾ.
കൗള മാർഗ്ഗത്തിലെ അത്യന്ത നിഗുഡവും ഗോപ്യവും ആയ ആചാരക്രമങ്ങളുടെ അണുവിട തെറ്റാതെയുള്ള അനുഷ്ഠാനത്തിൽ അനുഗ്രഹവർഷം ചൊരിയുന്ന അത്യാനുഗ്ര ചൈതന്യ മൂർത്തികൾ.